മയ്യിൽ :- കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസർസ് അസോസിയേഷൻ (KEWSA) മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ചാല ശാന്തിദീപം സ്പെഷ്യൽ സ്കൂളിലെ താറുമാറായി കിടന്ന ഇലക്ട്രിക്കൽ വർക്കുകൾ സാധന സാമഗ്രികൾ അടക്കം സൗജന്യമായി ചെയ്തു നൽകി.
കെ.സി സുഭാഷ്, കെ.മഹേഷ്, പി.പി ഷിബു എന്നിവരുടെ നേതൃത്വത്തിൽ സോജു, വിജേഷ്. യു , ഷൈജു എ.പി, സനൽ.എം, വിജേഷ്. എ, സുശാന്ത് എം.കെ, രഞ്ജിത്ത് ടി .വി, സുധാകരൻ.എ എന്നിവർ പങ്കെടുത്തു.