മയ്യിൽ : പത്താംതരത്തിൽ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതി മുഴുവൻ വിദ്യാർഥികളും ഉന്നതപഠനത്തിന് യോഗ്യത നേടിയ സർക്കാർ വിദ്യാലയമായി വീണ്ടും മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 599 പേരും വിജയിച്ചു. 160 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
എല്ലാ വർഷവും ജൂൺ മുതൽ നടത്തുന്ന ചിട്ടയായ പഠനപ്രവർത്തനങ്ങളും പ്രത്യേക പഠനപരിശീലനങ്ങളുമാണ് വിദ്യാലയത്തിന് ഈ നേട്ടം കൈവരിക്കാനായതെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപക രക്ഷാകർതൃസമിതിയുടെയും തദ്ദേശശസ്വയം ഭരണ സ്ഥാപനങ്ങളുടെയും പിന്തുണ ഈ നേട്ടത്തിലേക്ക് നയിക്കുന്നതിന് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.