കയരളം :- കയരളം മാണിക്കോത്ത് രാമപുരം തറവാട് വക പനയ്ക്ക് കീഴിൽ ശ്രീ പുതിയ ഭഗവതി തിറ ആഘോഷ കമ്മിറ്റി വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടിയ കെ.അർജുന് പട്ടും വളയും നൽകി ആചാരസമർപ്പണം നടത്തൽ ജൂൺ 11 ഞായറാഴ്ച രാവിലെ 9.30 ന് കൊളച്ചേരി കരുമാരത്ത് ഇല്ലത്ത് വെച്ച് നടക്കും. കൊവ്വുപ്പാട് മനോജ് പണിക്കരുടെ മകനാണ്.
11 മണിക്ക് വാദ്യഘോഷങ്ങളോടെ രാമപുരം തറവാടിലേക്ക് ആനയിക്കും. 12 മണിക്ക് സ്വവസതിയിലേക്ക് ആനയിക്കും. തുടർന്ന് കൊവ്വുപ്പാട് അങ്കണവാടിക്ക് സമീപം നാട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ സ്വീകരണവും ഉണ്ടായിരിക്കുന്നതാണ്.