വായനാപക്ഷാചരണം ; തളിപ്പറമ്പ് താലൂക്ക്തല ഉദ്ഘാടനം ജൂൺ 19 ന് മയ്യിലിൽ


മയ്യിൽ : പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി.ദാസ് ജന്മദിനമായ ജൂലൈ 7 വരെ സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയങ്ങളിൽ നടക്കുന്ന വായനാ പക്ഷാചരണത്തിൻ്റെ തളിപ്പറമ്പ് താലൂക്ക്തല ഉദ്ഘാടനം മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സിയിൽ വെച്ച് ജൂൺ 19 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. മയ്യിൽ സി.ആർ.സി പ്രസിഡണ്ട് കെ.ക .ഭാസ്കരന്റെ  അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം  എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി കുഞ്ഞികൃഷ്ണൻ, പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.   

Previous Post Next Post