കമ്പിൽ :- സേവാദൾ കൊളച്ചേരി മണ്ഡലം പ്രസിഡണ്ടായി നിയമിതനായ ശംസു കൂളിയാലിൻ്റെ സ്ഥാനാരോഹണ ചടങ്ങ് കമ്പിലിൽ വെച്ച് നടന്നു. തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് സുകുമാരൻ എം.കെയുടെ അധ്യഷതയിൽ ജില്ലാ സേവാദൾ പ്രസിഡണ്ട് മധുസൂദനൻ എരമം ഉദ്ഘാടനം ചെയ്തു.
മുൻ സേവാദൾ വളണ്ടിയറും, മുതിർന്ന കോൺഗ്രസ് നേതാവുമായ അനന്തൻ മാസ്റ്റർ.എം, ബ്ബോക്ക് കോൺഗ്രസ് സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, സേവാദൾ ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി യഹിയ, ഫൈസൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടിൻ്റു സുനിൽ, കെ.പി ഷുക്കൂർ, അശറഫ്.കെ , മുരളി മാസ്റ്റർ.എൽ, അമീർ എന്നിവർ പങ്കെടുത്തു.