കൊളച്ചേരി :- മധ്യവേനൽ അവധിക്കുശേഷം പുത്തനുടുപ്പും പുസ്തകവുമായി അറിവിന്റെ ആദ്യാക്ഷരം നുകരാൻ കളിയും ചിരിയുമായി എത്തിയ കുട്ടികളെ വർണ്ണക്കാഴ്ചകളൊരുക്കി അലങ്കരിച്ച കൊളച്ചേരി എ.യു.പി സ്കൂൾ സ്കൂളിലേക്ക് അധ്യാപികമാരും സ്കൂൾ അധികൃതരും ചേർന്ന് സ്വീകരിച്ചു.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് അലി അക്ബർ നിസാമിയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കെ ബാലസുബ്രഹ്മണ്യൻ നിർവ്വഹിച്ചു. നാടക പ്രവർത്തകൻ മനീഷ് സാരംഗി വിശിഷ്ടാതിഥിയായി.
മദർ പി ടി എ പ്രസിഡന്റ് പി എസ് സജിത,മാനേജർ സി പി വിനോദ്കുമാർ,SRG കൺവീനർ എം താരാമണി ടീച്ചർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു .തുടർന്ന് നവാഗതരെ പരിചയപ്പെടൽ നടന്നു.ഒന്നാം ക്ലാസിലെത്തിയകുട്ടികൾ അക്ഷര ദീപം തെളിയിച്ചുകൊണ്ട് പഠനപ്രവർത്തിന് തുടക്കമിട്ടു.
കുട്ടികൾക്ക് സ്റ്റാഫിന്റെ വക നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു.പാൽപായസത്തോടുകൂടി ഉച്ചഭക്ഷണ നൽകി.പരിപാടിയിൽ രക്ഷിതാക്കളും പരിസരവാസികളും പങ്കെടുത്തു.
ഹെഡ് ടീച്ചർ സി.എം പ്രസീത സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി എ സഹീർമാസ്റ്റർ നന്ദിയും പറഞ്ഞു.