CRC വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണവും,അനുമോദനവും സംഘടിപ്പിച്ചു


പെരുമാച്ചേരി: -
സി ആർ സി വായനശാല &ഗ്രന്ഥാലയം പെരുമാച്ചേരിയുടെ ആഭിമുഖ്യത്തിൽ  വായന പക്ഷാചരണവും,SSLC,+2  പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള  അനുമോദനവും സംഘടിപ്പിച്ചു. 

ശ്രീ കെ പി സജീവിന്റെ  അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്   ശ്രീമതി എം സജ് മ  ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണവുമായി ബന്ധപ്പെട്ടുള്ള മുഖ്യപ്രഭാഷണം   കവിയും എഴുത്തുകാരനുമായ  ശ്രീ രതീശൻ ചെക്കികുളം   നടത്തി . 


ചടങ്ങിൽ   ശ്രീമതി ഇ വിലാസിനി രചിച്ച  " അവനി മനോഹരം"  എന്ന കവിതാ സമാഹാരം  ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി. സെക്രട്ടറി ശ്രീ എ പി രമേശൻ മാസ്റ്റർ സ്വാഗതവും ശ്രീ കെ എം ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.














Previous Post Next Post