കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.റിയാദ് കമ്മിറ്റി സെക്രട്ടറി കെ.ടി റഹീം ഉദ്ഘാടനം ചെയ്തു. ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഡോക്ടർ താജുദ്ദീൻ വാഫി സന്ദേശഭാഷണം നടത്തി. "ബാക്ക് ടു സ്കൂൾ"എന്ന പേരിൽ നടത്തിയ പരിപാടിയിൽ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ പന്ത്രണ്ട് ബാച്ചുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിൽ
പ്രിൻസിപ്പൽ ടി.വി ഉഷ, കെ.പി അബൂബക്കർ ഹാജി, എം.വി ഹുസൈൻ, ശരീഫ് മാസ്റ്റർ, ടി.വി അബ്ദുറഹിമാൻ, കബീർ കണ്ണാടിപ്പറമ്പ്, ബക്കർ മാസ്റ്റർ ചൂളിയാട്, പി.പി ഖാലിദ് ഹാജി, പുരുഷോത്തമൻ മാസ്റ്റർ, അൻസ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ അധ്യാപകരെ ആദരിച്ചു.
സംഗമത്തിൽ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് രൂപം നൽകി. ഷീന ടീച്ചർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
മായിൻ മാസ്റ്റർ സ്വാഗതവും റഹ്മത്ത് ടീച്ചർ നന്ദിയും പറഞ്ഞു.