ചട്ടുകപ്പാറ :- ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ യോഗ ക്ലബ്ബ് രൂപീകരിച്ച് പരിശീലനം ആരംഭിച്ചു. വായനശാല രക്ഷാധികാരി കെ.പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.സുകേഷ് അദ്ധ്യക്ഷത വഹിച്ചു. ചേതന യോഗ ഇൻസ്ട്രക്ടർ നിധീഷ് ക്ലാസെടുത്തു.
കെ.കെ ഗോപാലൻ മാസ്റ്റർ, കെ.വി പ്രതീഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : ടി.കെ സുധാമണി - ചെയർപേഴ്സൺ, കെ.ജ്യോത്സന - കൺവീനർ.