മയ്യിൽ :- മയ്യിൽ പുനർജനി ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവം മയ്യിൽ സ്റ്റേഷൻ ഹൌസ് ഓഫീസർ ടി പി സുമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
CDS ചെയർപേഴ്സൺ ശ്രീമതി വി പി രതി ആശംസ നേർന്നു സംസാരിച്ചു. വർക്കർ ബീന എം. കെ സ്വാഗതവും, ഹെൽപ്പർ ക നകപ്രഭ സി പി നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.