മയ്യില്‍ :- മയ്യിൽ കവിളിയോട്ട് ചാല്‍ ജനകീയ വായനശാല ആന്റ് ഗ്രന്ധാലയത്തിന് വേണ്ടി പി കേളന്റെ സ്മരാണാര്‍ത്ഥം മകന്‍ കെ പി സുരേന്ദ്രന്‍ സംഭാവന നല്‍കിയ പി കേളന്‍ സ്മാരക സ്റ്റേജിന്റെ ഉദ്ഘാടനം നടന്നു. അഴീക്കോട് എം എല്‍ എ കെവി സുമേഷ് ഉദ്ഘാടനം ചെയ്തു.
പി കേളന്‍ സ്മാരക സ്റ്റേജ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലവും തുകയും നല്‍കിയ കെ പി സുരേന്ദ്രനെയും ,സ്റ്റേജ് രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച എയ്സ് ബില്‍ഡേഴ്സ് എഞ്ചിനീയര്‍ ബാബു പണ്ണേരിയെയും കെ വി സുമേഷ് ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടരി പി കെ വിജയന്‍ അധ്യക്ഷനായി. കെ കെ കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക പബ്ലിക് ലൈബ്രറി ആന്റ് സി ആര്‍സി സെക്രട്ടറി പി കെ പ്രഭാകരന്‍, സി കെ രാജേഷ്, കെ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്ത് അംഗം ഇ എം സുരേഷ് ബാബു സ്വാഗതവും ജനകീയ വായനാശാല ആന്റ് ഗ്രന്ധാലയം സെക്രട്ടറി സി കെ പ്രേമരാജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാര്‍ കൂത്തും നടന്നു.