കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥി വായനാ വാരാചരണവും മൾട്ടി മീഡിയ ക്വിസ് മത്സരവും സംഘടിപ്പിച്ചു. പള്ളിപ്പറമ്പ്മുക്ക് ഉദയ ജ്യോതി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പി. വി ശ്രീധരൻ മാസ്റ്റർ മുഖ്യാതിഥിയായി. സി.കെ സുരേഷ് ബാബു മാസ്റ്റർ ക്വിസ് മത്സരം നിയന്ത്രിച്ചു. സംഘം പ്രസിഡൻ്റ സി.ഒ ഹരീഷ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കെ.പി മഹീന്ദ്രൻ, വി.പി പവിത്രൻ, സുരേഷ് കുമാർ,സി.ഒ മോഹനൻ, ധനേഷ്. എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
LP, UP, ഓപ്പൺ ടു ഓൾ വിഭാഗങ്ങളിലായി നടന്ന വായനാദിനം എന്ന വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ ചേതേശ്വർ ടി, ആഷിർ രാജ് എന്നിവരും UP വിഭാഗത്തിൽ പാർവ്വണ മിത്രൻ,സിയോന ജനീഷ് എന്നിവരും HS വിഭാഗത്തിൽ ദേവിക എം. ആർ,ആദിഷ് റാം എന്നിവരും Open to All വി ഭാഗത്തിൽ സുജിന വിനോദ്, ഷീജ എ.കെ എന്നിവരും വിജയികളായി.
സമ്മാനദാന ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ആശംസാപ്രഭാഷണം നടത്തി.