ഷാർജ : പ്രവാസികളുടെ കേരളത്തിലേക്കുള്ള വിമാനയാത്രാദുരിതം പരിഹരിക്കാനും ഏറെ പ്രതീക്ഷയോടെ കണ്ട കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിദേശവിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.എ.ഇ യിലെ കണ്ണൂർ മയ്യിൽ എൻ.ആർ.ഐ കൂട്ടായ്മ നിവേദനം സമർപ്പിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്.
പ്രസിഡന്റ് അയൂബ് എം.പി , പ്രസാദ്.എൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ നിവേദനം നേരിട്ട് സമർപ്പിക്കുകയിരുന്നു.