നിർമ്മാണ മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയ അധിക നികുതിക്കെതിരെ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി


ചേലേരി : കെട്ടിട നിർമ്മാണ മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയ അധിക നികുതിക്കെതിരെ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ചേലേരിമുക്കിൽ പ്രതിഷേധ സംഗമം നടത്തി. ജനകീയ സമരങ്ങളിലൂടെ കടന്ന് വന്ന സി പി എം അധികാരഹുങ്കിൽ ജനങ്ങളെ മറക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം നൗഷാദ് ചേലേരി പറഞ്ഞു. ന്യായമായ വർധനവ് മാത്രം വരുത്തി അധിക നികുതി പിൻവലിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ജില്ലാ സമിതി അംഗം നിഷ്താർ കെ. കെ, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ മുഹമ്മദ്‌ എം.വി എന്നിവർ സംസാരിച്ചു. തുടർന്ന് ലഘു ലേഖ വിതരണം നടത്തി.

Previous Post Next Post