കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന കൺവൻഷൻ നടത്തി. കുറ്റ്യാട്ടൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി പ്രസിഡൻറ് കെ.പത്മനാഭൻ മാസ്റ്ററുടെ നേതൃത്വത്തിൽ പതാക ഉയർത്തി. നവാഗതരായ പെൻഷൻകാരെ സാഹിത്യ വേദി പ്രസിഡൻ്റ് പി.പി രാഘവവൻ മാസ്റ്റർ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. SSLC ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.പി.വിജയൻ നമ്പ്യാരും പ്ലസ് ടുവിന് വിജയം നേടിയ വിദ്യാർത്ഥികളെ വനിതാ വേദി കൺവീനർ വി.രമാദേവി ടീച്ചറും അനുമോദിച്ചു.
വി.വി വിജയരാഘവൻ, വി.മനോമോഹനൻ മാസ്റ്റർ, സി.ബാലഗോപാലൻ മാസ്റ്റർ., കെ.വി ചന്ദൻ മാസ്റ്റർ, പി.കുട്ടിക്കൃഷ്ണൻ , സി.രാമകൃഷ്ണൻ മാസ്റ്റർ, കെ.വി കുഞ്ഞിരാമൻ മാസ്റ്റർ, വി.പി.നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു
.എം ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും ബാബു അരിയേരി നന്ദിയും പറഞ്ഞു .