മാണിയൂർ ഭഗവതി വിലാസം എ. എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു


മാണിയൂർ : ഭഗവതി വിലാസം എ.എൽ.പി സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി വൃക്ഷ തൈ നട്ട് വാർഡ് മെമ്പർ കെ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സൻജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ദിന സന്ദേശം സാമൂഹിക പ്രവർത്തകനും പാളാട്ട് സ്കൂൾ അധ്യാപകനുമായ കെ.വി രാധാകൃഷ്ണൻ മാസ്റ്റർ നൽകി. സ്കൂൾ മാനേജർ  എ.ലക്ഷമണൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു.

പരിസ്ഥിതി ക്ലബ് കൺവീനർ  ഇവർണ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post