ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി


മയ്യിൽ :- ലോക പരിസ്ഥിതി ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിന് ആരംഭം കുറിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് പി.കെ നാരായണന്റെ നേതൃത്വത്തിൽ മയ്യിൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വളപ്പിൽ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം.സുനിൽ കുമാർ മുഖ്യാതിഥിയായി.ഒരു മാസം നീണ്ടു നിൽക്കുന്ന ഈ ദൗത്യം വിവിധ പൊതു ഇടങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ട് കൊണ്ട് തുടരും. നട്ട ഫലവൃക്ഷ തൈകളുടെ തുടർ സംരക്ഷണവും ക്ലബ് ഏറ്റെടുക്കും .പരിസ്ഥിതി സംരക്ഷണത്തിന് വൃക്ഷങ്ങളുടെ പ്രാധാന്യവും അത് ഫലവൃക്ഷങ്ങൾ ആകുമ്പോൾ മനുഷ്യനും, മറ്റ് പക്ഷി,മൃഗാദികൾക്കും ദാഹവും, വിശപ്പും അകറ്റാൻ പ്രാപ്തമാകുന്നതിനാലാണ് ഫലവൃക്ഷങ്ങൾ തെരഞ്ഞെടുത്തത്.

നാരായണൻ പി. കെ, ബാലകൃഷ്ണൻ പറശ്ശിനിക്കടവ്, ബാബു പണ്ണേരി, രാജീവ് മാണിക്കോത്ത് , സ്കൂൾ ഹെഡ്മാസ്റ്റർ എം.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.


Previous Post Next Post