മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ(KSSPU) മയ്യിൽ വെസ്‌റ്റ് യൂണിറ്റ് പ്രവർത്തക കൺവെൻഷൻ മയ്യിൽ പെൻഷൻ ഭവനിൽ ജില്ലാ സെക്രട്ടറി ഇ. മുകുന്ദൻ ഉൽഘാടനം ചെയ്തു.
വി.സി. ഗോവിന്ദന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ അംഗങ്ങളുടെ മക്കളും പേരക്കുട്ടികളുമായ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവരെ ബ്ലോക്ക് പ്രസിഡന്റ് കെ.വി. യശോദ അനുമോദിച്ചു.
പി.പി. അരവിന്ദാക്ഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്യാം ജെ രാജ് മറുമൊഴി നൽകി. ബ്ലോക്ക്സെക്രട്ടറി സി. പത്മനാഭൻ KSSPU വിൽ ചേർന്ന പുതിയ അംഗങ്ങളെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
പുതിയ അംഗങ്ങളായ കെ.പി.രാധാകൃഷ്ണൻ, വി.വി.വിജയകുമാർ എന്നിവർ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു.
രക്ഷാധികാരി കെ.ബാലകൃഷ്ണൻ , ബ്ലോക്ക് വൈസ്പ്രസിഡണ്ട് പി. ബാലൻ , പി.വി.രാജേന്ദ്രൻ, കെ.കെ.ലളിത കുമാരി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എം.കെ.പ്രേമി സ്വാഗതമാശംസിച്ച പരിപാടിയിൽ കെ.കെ.ദിവാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി.വി. പ്രമീള ടീച്ചർ നന്ദി രേഖപ്പെടുത്തി.