മയ്യിൽ ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ KSU സ്ഥാപിച്ച ബാനറും കൊടിയും നശിപ്പിച്ചതായി പരാതി


മയ്യിൽ:- മയ്യിൽ IMNS ഗവ: ഹയർസെക്കൻഡറി സ്ക്കൂൾ പരിസരത്ത് കെ.എസ്.യു. സ്ഥാപിച്ച ബാനറും കൊടിയും  എസ്.എഫ്.ഐ. പ്രവർത്തകർ പോലീസ് നോക്കി നില്ക്കെ കീറി നശിപ്പിച്ചതായി ആരോപിച്ച് കെ എസ് യു മയ്യിൽ മണ്ഡലം കമ്മററി മയ്യിൽ പോലീസിൽ പരാതി നൽകി.

 കണ്ടാലറിയുന്ന പത്തോളം എസ്.എഫ്. ഐക്കാർക്കെതിരെയാണ് പരാതി നല്കിയത്. സമാധാനന്തരീക്ഷം നിലനില്ക്കുന്ന മയ്യിൽ പ്രദേശത്ത് എസ് എഫ്.ഐ. അക്രമം അഴിച്ചു വിടാനുള്ള നടപടിയിൽ നിന്ന് പിന്മാറണമെന്ന് മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.പി.ശശീധരൻ , യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കെ.എസ്.യു. മണ്ഡലം ഭാരവാഹികളായ കെ.പി.മുഹസിൻ , സഹീൻ കടൂർ എന്നിവർ ആവശ്യപ്പെട്ടു.

Previous Post Next Post