ചട്ടുകപ്പാറ :- NREG വർക്കേർസ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു. ജില്ലാ കമ്മറ്റി അംഗം പി.സി.അശോകൻ ഉദ്ഘാടനം ചെയ്തു. NREG വർക്കേർസ് യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.സുജാത അദ്ധ്യക്ഷത വഹിച്ചു.എം.പി.മുകുന്ദൻ പതാക ഉയർത്തി. കെ.സി. സ്മിത രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.എം.കെ സവിത അനുശോചന പ്രമേയം അവതരിപ്പിച്ചു. NREG വർക്കേർസ് യൂണിയൻ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ.എം ഷിബ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം എം.വി ഓമന, ഏരിയ കമ്മറ്റി അംഗങ്ങളായ കെ. മനോജ്, കെ.പത്മിനി, AlDWA മയ്യിൽ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി സുശീല , CITU മയ്യിൽ ഏരിയ പ്രസിഡണ്ട് കെ.നാണു, ഏരിയ വൈസ് പ്രസിഡണ്ട് പി.വി ഗംഗാധരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ വി.വി ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി : കെ.എം ഷീബ
ജോ. സെക്രട്ടറി : കെ.സി സ്മിത, എം.വി റോജ
പ്രസിഡണ്ട് : സി.സുജാത
വൈസ് പ്രസിഡണ്ട് : എം.കെ സവിത, എം.പി രൂപ