പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു .ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തവളപ്പാറയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ആന്തൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ കലേഷ്. എം ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ രൂപേഷ് പി.കെയുടെ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം പരിപാടി ഓഫീസർ ഡോ. പ്രവീണ.കെ സ്വാഗതം പറഞ്ഞു. പറശ്ശിനിക്കടവ് HSS പിടിഎ പ്രസിഡണ്ട് എ. ഇ ജിതേഷ് കുമാർ, NSS മുൻ പ്രോഗ്രാം ഓഫീസർ വി.പി രാജേന്ദ്രൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി വി.പ്രസാദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ ഡോ : പ്രവീണ. കെ സ്വാഗതവും NSS വളണ്ടിയർ അലൻ. കെ നന്ദിയും പറഞ്ഞു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒരുക്കിയ റീഡിങ് കോർണർ പ്രിൻസിപ്പൽ രൂപേഷ് പി.കെ ഉദ്ഘാടനം ചെയ്തു.