SDPI സ്ഥാപക ദിനം ആഘോഷിച്ചു


അഴീക്കോട് : SDPI സ്ഥാപക ദിനം നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അഴീക്കോട് മണ്ഡലം കമ്മിറ്റിക്കു കീഴില്‍ വിവിധ ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തല്‍, മധുര വിതരണം, ശുചീകരണം, ലഘുലേഖ വിതരണം, ആദരിക്കല്‍ തുടങ്ങിയവ നടത്തി. പൊയ്ത്തുംകടവില്‍ SDPI സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മധുര വിതരണവും നടത്തി. മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്തുംകടവ്, പഞ്ചായത്ത് പ്രസിഡന്റ് റഹീം ടി.വി, പഞ്ചായത്ത് സെക്രട്ടറി നൗഫല്‍, പൊയ്ത്തുംകടവ് ബ്രാഞ്ച് പ്രസിഡന്റ് ജുനൈദ് കെ.പി എന്നിവര്‍ പങ്കെടുത്തു. 

പാപ്പിനിശ്ശേരിയിൽ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ പതാക ഉയർത്തി

നാറാത്ത് നടന്ന പരിപാടി ജില്ലാ സെക്രട്ടറി എ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. വളപട്ടണം മന്നയില്‍ ജില്ലാ കമ്മിറ്റി അംഗം അബ്ദുല്ല മന്ന പതാകയുയര്‍ത്തി. മാലോട്ട് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് അനസ് മാലോട്ട് പതാകയുയര്‍ത്തി.

കമ്പിലില്‍ ബ്രാഞ്ച് പ്രസിഡന്റ് മുനീറും ചിറക്കലില്‍ റിഷാദ് കെ.പിയും പതാകയുയര്‍ത്തി. കക്കാട് പുഴാതി ഡിവിഷൻ സെക്രട്ടറി നിസാർ കക്കാട്, പതാക ഉയർത്തി കമ്പില്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറി മൂസാൻ കമ്പിൽ, നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് സ്കൂൾ ബാഗും കുടയും നൽകി.

Previous Post Next Post