നവകേരള വായനശാല & ഗ്രന്ഥാലയം കട്ടോളിയുടെ ആഭിമുഖ്യത്തിൽ SSLC, plus two ഉന്നത വിജയികളെ അനുമോദിച്ചു


മാണിയൂർ : നവകേരള വായനശാല & ഗ്രന്ഥാലയം കട്ടോളിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, plus two പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു നവകേരള വായനശാല പ്രസിഡന്റ് കെ.വി ചന്ദ്രൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ചട്ടുകപ്പാറ ഗവ.ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എ.വി ജയരാജൻ ഉപഹാരം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു .
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കട്ടോളി വാർഡ്മെമ്പർ കെ.പി ചന്ദ്രൻ. എം . ജനാർദ്ദനൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
നവകേരള വായനശാല സെക്രട്ടറി കെ.ബാബു സ്വാഗതവും വായനശാല ജോ. സെക്രട്ടറി എം.സി വിനത നന്ദിയും പറഞ്ഞു.
Previous Post Next Post