തളിപ്പറമ്പ്:-കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറയില്‍ ആണ് സംഭവം. പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷയാണ് ആക്രമണത്തിനിരയായത്. മദ്രസയിൽ നിന്നു വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികൾ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.