ഉത്തരേന്ത്യയിൽ മഴ;ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും കനത്ത നാശനഷ്ടം

 


ഡൽഹി:-ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 18 മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളിൽ ഇന്നും നാളെയും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ അതി ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയിൽ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും റെഡ് അലർട്ടും ഡൽഹിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ഹിമാചൽ പ്രദേശിലെ കുളുവിൽ ബിയാസ് നദിക്കരയിൽ ദേശീയപാതയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. ഡൽഹിയിലും ഹിമാചൽ പ്രദേശിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ന് അവധി പ്രഖ്യാപിച്ചു.

Previous Post Next Post