നാറാത്ത് :- ക്രൂരമായി കൊല ചെയ്യപ്പെട്ട ചാന്ദ്‌നിമോൾക്ക് വേണ്ടി നാറാത്ത് എരിയാ BJP കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് അനുശോചനം രേഖപ്പെടുത്തി. ആഭ്യന്തര വകുപ്പിന്റെ പൂർണ്ണ പരാജയമാണ് കുട്ടി ഇത്തരത്തിൽ പീഡനത്തിനിരയായി കൊല്ലപെടാൻ കാരണമെന്നും . അൽപ്പം എങ്കിലും നാണവും മാനവുമുണ്ടെങ്കിൽ ആഭ്യന്തരം കയ്യാളുന്ന പിണറായി വിജയൻ ആവകുപ്പ് രാജി വെക്കുകയാണ് വേണ്ടതെന്നും അന്യ സംസ്ഥാന കുടിയേറ്റക്കാരെ കൊണ്ട് കേരളത്തിലെ സ്ത്രീ സുരക്ഷ ആശങ്കാഭരിതമാണെന്നും കേരള സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അനുശോചനയോഗ പ്രസംഗത്തിൽ നാറാത്ത് എരിയാ പ്രസിഡണ്ട് ശ്രീജു പുതുശ്ശേരി പറഞ്ഞു.
ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്തൻ , അനുപ്ലെ,നിൻ, ഷിബി. നിവേദ് തുടങ്ങിയവർ പങ്കെടുത്തു.