ചട്ടുകപ്പാറ :- വലിയ വെളിച്ചം നവോദയ വായനശാലയുടേയും നവോദയ ക്ലബ്ബിൻ്റെയും അംഗവും പ്രശസ്ത എഴുത്തുകാരനും നാടക രചയിതാവുമായ " കാട്ടാർ " എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന രാമകൃഷ്ണനെ മൂന്ന് നാടകങ്ങൾ എന്ന പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നവോദയ വായനശാല ,നവോദയ ക്ലബ്ബ്, വനിതാ വേദി എന്നിവയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് സ്‌നേഹോപഹാരം നൽകി ആദരിച്ചു.
വായനശാല സെക്രട്ടറി എ.പി രവീന്ദ്രൻ, ട്രഷറർ കെ.പി ശശീന്ദ്രൻ ,രക്ഷാധികാരി അരുളാനന്ദൻ, നവോദയ ക്ലബ്ബ് സെക്രട്ടറി എ.കെ സുരേന്ദ്രൻ, വനിതാ വേദി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.