പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തിയവർക്ക് നേരെ തെരുവുനായ അക്രമം
പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തിയവർക്ക് നേരെ തെരുവുനായ അക്രമം. ക്ഷേത്രത്തിന് സമീപത്തെ പ്രവീൺ, അലക്സ്, ദർശനത്തിനെത്തിയ രണ്ട് ക്ഷേത്രത്തിനു സമീപം കട നടത്തുന്ന പ്രവീൺ കടയടച്ച് പോകുമ്പോളാണ് കടിയേറ്റത്. ഇദ്ദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പറശ്ശിനിക്കടവ് പ്രദേശങ്ങളിൽ നിരവധി തെരുവ് നായകൾ ഉണ്ടെങ്കിൽ തന്നെ ഇതുവരെയും അവ അക്രമകാരികൾ ആയിരുന്നില്ല എന്ന് സമീപവാസികൾ പറയുന്നു.