നെല്ലിക്കപ്പാലം :- ഏതാനും വർഷങ്ങൾക്ക് മുൻപ് മെക്കാഡം താറിങ് ഉൾപ്പടെ നടത്തി നവീകരിച്ച കടൂർമുക്ക് മുതൽ നെല്ലിക്കപ്പാലം വരെയുള്ള റോഡ് വെട്ടിപ്പൊളിച്ച സ്ഥിതിയിലാണുള്ളത്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാനെടുത്ത റോഡിലെ കുഴികൾ കൃത്യമായി മൂടിയിട്ടില്ല. റോഡിന്റെ ഈ അവസ്ഥ കാൽ നടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
സ്കൂൾ കുട്ടികൾ റോഡിൽ കയറി നടന്നു പോകുന്നത് വലിയ അപകടത്തിന് കാരണമാകും. വലിയ വാഹനങ്ങൾക്കും ഈ റോഡ് ഭീഷണിയാകുകയാണ്. അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.