കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിനു സമീപം വച്ച് ഇന്നലെ(20.07.23 വ്യാഴം) വൈകിട്ട് സ്ത്രീയെ ഉപദ്രവിച്ചു മൊബൈല്‍ ഫോണുമായി കടന്ന ആളുടെ സിസി ടിവി ദൃശ്യം പുറത്ത്.സ്കൂട്ടിയില്‍ വരികയായിരുന്ന സ്ത്രീയെ തള്ളിയിട്ട് മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ മാല കിട്ടാത്തതിനാല്‍ സ്ത്രീയുടെ മൊബൈലുമായി കടന്നു കളഞ്ഞ ആളുടെ ദൃശ്യങ്ങള്‍ വടുവന്‍കുളത്തെ ബേക്കറിയിലെ സിസിടിവിയില്‍ നിന്നാണ് ലഭിച്ചത്. മയ്യില്‍ പൊലീസെത്തി അന്വേഷണം നടത്തി. സ്ത്രീ പരുക്കേറ്റ് ആശുപത്രിയിലാണ്. ഇയാളെ കുറിച്ച് വിവരം ലഭിച്ചാല്‍ മയ്യില്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 04602 274000