കൊളച്ചേരി : ഭാരതീയ ദളിത് കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. എസ് .എസ് .എൽ . സി , പ്ലസ് ടു ഉന്നത വിജയികളെ ഉപഹാരം നല്കി അനുമോദിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയന്റെ അധ്യക്ഷതയിൽ കണ്ണൂർ ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ഡി.സി. സി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ. പി ശശിധരൻ , സെക്രട്ടറിമാരായ തമ്പാൻ, പി.കെ രഘുനാഥൻ, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ബാബുരാജ് ശ്രീകണ്ഠാപുരം, സെക്രട്ടരി ശ്രീജിത് പൊങ്ങാടൻ, മഹിളാ കോൺഗ്രസ് നേതാക്കളായ സന്ധ്യ , നിഷ, ചേലേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി എം.പി. സജിത് മാസ്റ്റർ , പി.കെ. പ്രഭാകരൻ മാസ്റ്റർ, അമൽ കുറ്റ്യാട്ടൂർ , കെ.കലേഷ്, ടിന്റു സുനിൽ ,അശോകൻ , പി. വേലായുധൻ എന്നിവർ സംസാരിച്ചു.
ദളിത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ അച്യുതൻ സ്വാഗതവും സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.