കരയിടിച്ചിൽ ഭീതിയിൽ പാമ്പുരുത്തി ദ്വീപ് ; കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് സന്ദർശനം നടത്തി


പാമ്പുരുത്തി : കാലവർഷക്കെടുതിമൂലം തകർന്ന പാമ്പുരുത്തി ദ്വീപിലെ പുഴയോരങ്ങളും അപകട ഭീഷണി നേരിടുന്ന പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം.പി ഖദീജയുടെ വീടും കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരിയും തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫയും സന്ദർശിച്ചു. പാമ്പുരുത്തി ശാഖാ മുസ്‌ലിം ലീഗ് നേതാക്കളായ വി.പി അബ്ദുൽ ഖാദർ, എം.എം അമീർ ദാരിമി, പി. മൊയ്തീൻ, എം ആദം ഹാജി, വി.ടി അബൂബക്കർ, സി.കെ അബ്ദുൽ റസാഖ് , കെ.പി മുഹമ്മദ് കുഞ്ഞി മൗലവി, എം അബൂബക്കർ, കെ.പി മുഹമ്മദലി എന്നിവരും ഉണ്ടായിരുന്നു.






Previous Post Next Post