മയ്യിൽ ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാണ സേനക്ക് പരിശീലനവും, ഉപകരണങ്ങളും വിതരണവും ചെയ്തു

 

മയ്യിൽ:- ദുരന്ത നിവാരണ സേനയ്ക്കുള്ള പരിശിലനവും ദുരന്ത നിവാരണ ഉപകരണങ്ങളുടെ വിതരണോദ്‌ഘാടനവും മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ നിർവ്വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രീതയുടെ അദ്ധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ പ്രേമ രാജൻ വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, ജില്ല പഞ്ചായത്തംഗം എൻ വി ശ്രിജിനി പ്രസംഗിച്ചു. ഹെഡ് ക്ലർക്ക് റെജി സ്വാഗതവും ദുരന്ത നിവാരണ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർമാൻ ബിജു വേളം നന്ദിയും പറഞ്ഞു.2022-2023  വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.




Previous Post Next Post