കണ്ടക്കൈ : കണ്ടക്കൈ എ.എൽ.പി സ്കൂൾ (കൊളാപ്പറമ്പ് ) വാർഷിക ജനറൽബോഡിയോഗം സംഘടിപ്പിച്ചു. എം.പി രാജന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ സി. വിനോദ് റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായ കെ.വി സതി, കെ.ബിജു, സി ആർ സി കോ-ഓർഡിനേറ്റർ സി.കെ രേഷ്മ എന്നിവർ സംസാരിച്ചു. സ്ഥാനമൊഴിയുന്ന പി ടി എ പ്രസിഡണ്ട് എം.പി രാജനും വൈസ് പ്രസിഡണ്ട് ടി.പുരുഷോത്തമനും യാത്രയയപ്പും ഉപഹാരവും നൽകി.
2023-24 വർഷത്തെ പിടിഎയിലേക്ക് 27 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കപ്പെട്ടു.
പിടിഎ പ്രസിഡണ്ട് -പി. പി ഷിബു ( ആറാം മൈൽ)
വൈസ് പ്രസിഡണ്ടുമാർ - വി. രാജേന്ദ്രൻ, ഇസ്മയിൽ
മദർ പി. ടി എ പ്രസിഡണ്ട് - എൻ.കെ സൗമ്യ
വൈസ് പ്രസിഡന്റ് - എൻ. പി ചിത്ര
നിർദ്ദേശിക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെട്ട ഉച്ചഭക്ഷണ കമ്മിറ്റിയും രൂപീകരിച്ചു.