ബാലസംഘം മയ്യിൽ വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു


മയ്യിൽ:-
ബാലസംഘം മയ്യിൽ വില്ലേജ് സമ്മേളനം വള്ളിയോട്ട് ജയകേരള വായനശാലയിൽ ജില്ലാ കമ്മറ്റി അംഗം എം എം സജിത്ത് ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി അവിനാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ കൺവീനർ ടി കെ ശശി, കവി പ്രദീപ് കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു. സി കെ ശോഭന സ്വാഗതം പറഞ്ഞു. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികൾ :- 

അവിനാഷ് (സെക്രട്ടറി), അഭിനന്ദ് സുമേഷ്, കൈലാഷ് (ജോ.സെക്രട്ടറിമാർ ), ശ്രീലക്ഷ്മി (പ്രസിഡന്റ്), ഋതുനന്ദ, ധ്യാൻ സി മനോഹരൻ (വൈസ് പ്രസിഡന്റുമാർ), എം വി സുമേഷ് (കൺവീനർ) ജിനില സി (ജോ. കൺവീനർ)


Previous Post Next Post