കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു



 

കാട്ടാമ്പള്ളി :-  കാട്ടാമ്പള്ളി കൈരളി ബാറിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രി കാട്ടാമ്പള്ളി കൈരളി ബാറിൽ വെച്ച് ഉണ്ടായ തർക്കത്തിൽ കീരീയാട് ചിറക്കൽ സ്വദേശി റിയാസ് ടി. പി കത്തികുത്തേറ്റ് മരണപെട്ടു. ഇന്നലെ രാത്രി 12 ഓടെ വാക്കു തർക്കത്തിനിടെ കത്തികൊണ്ട് വയറിന് കുത്തേൽക്കുകയായിരുന്നു .ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. പ്രതി എന്ന് സംശയിക്കുന്ന ജിം നിസാം എന്നയാൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

ചിറക്കൽ കീരിയാട് തോട്ടം ഹൗസിൽ മുസ്തഫയുടെ മകനാണ് റിയാസ്. 

Previous Post Next Post