മയ്യിൽ :- കെ.എസ്.എസ്.പി.യു മയ്യിൽ യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ പെൻഷൻ ഭവനിൽ കവിസമ്മേളനവും കവിതാലാപനവും സംഘടിപ്പിച്ചു. വേദി ചെയർമാൻ കെ.വി യശോദയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് ഉദ്ഘാടനം ചെയ്തു.
മലപ്പട്ടം ഗംഗാധരൻ , നാരായണൻ ചെറുപഴശ്ശി, ബാബു രാജ് മലപ്പട്ടം, കെ.രഞ്‌ജിത്ത്, ഒ.എം മധുസൂതനൻ, പി.വി രാജേന്ദ്രൻ, പി.പി അരവിന്ദാക്ഷൻ, എം.വി പുരുഷോത്തമൻ , ടി.ഗംഗാധരൻ, പ്രേമലത പനങ്കാവ് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
കെ.ബാലകൃഷ്ണൻ നായർ , പി.വി ശ്രീധരൻ, കോരമ്പേത്ത് നാരായണൻ, കെ.സി പത്മനാഭൻ മുതലായവർ കവിതാസ്വാദനം നടത്തി.
സാംസ്കാരികവേദി കൺവീനർ ഒ.എം. മധുസൂതനൻ സ്വാഗതവും പി.കെ രമണി നന്ദിയും പറഞ്ഞു.