മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത്, മയ്യിൽ, മയ്യിൽ CDS എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ ആഗസ്ത് 22 മുതൽ 28 വരെ മയ്യിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. ആഗസ്ത് 22 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിന് മുൻവശത്ത് നിന്നും വിളംബര ഘോഷയാത്ര ആരംഭിക്കും.10 മണിക്ക് മയ്യിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ തളിപ്പറമ്പ് MLA എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം. വി അജിത അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ: എം. സുർജിത്ത് സ്റ്റാൾ ഉദ്ഘാടനം നിർവഹിക്കും.
ഓണശ്രീയുടെ ഭാഗമായി എക്സിബിഷനുകൾ, അഗ്രികൾച്ചർ ഫെസ്റ്റിവൽ, ഫുഡ് കോർട്ട്, സെമിനാറുകൾ, അങ്കണവാടി മേള, വയോജന മേള, ഭിന്നശേഷിമേള, സാംസ്കാരിക സമ്മേളനം, നൃത്തനൃത്യങ്ങൾ എന്നീ പരിപാടികൾ നടക്കും.