SCFWA കൊളച്ചേരി വില്ലേജ് സമ്മേളനം നടത്തി


കൊളച്ചേരി :- സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ( SCFWA) കൊളച്ചേരി വില്ലേജ് സമ്മേളനം നടത്തി. സംസ്ഥാന വൈസ്പ്രസിഡന്റ് പ്രൊഫസർ കെ.എ സരള ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.വി ദിവാകരൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി രവി നമ്പ്രം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മയ്യിൽ CHC ഹെൽത്ത് സൂപ്പർ വൈസർ പി.രാധാകൃഷ്ണൻ ആരോഗ്യ ക്ലാസ്സ് നയിച്ചു.

യോഗത്തിൽ CPIM മയ്യിൽ ഏരിയാ കമ്മറ്റി അംഗം എം.ദാമോദരൻ, മേഖലാ പ്രസിഡന്റ് പി.വി വത്സൻ മാസ്റ്റർ, ട്രഷറർ പി.കുഞ്ഞിക്കണ്ണൻ, വനിതാ വിഭാഗം പ്രസിഡന്റ് ടി.രുഗ്മിണി ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു. എം.രാമചന്ദ്രൻ സ്വാഗതവും കെ.രമേശൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

പ്രസിഡന്റ് കെ.വി ദിവാകരൻ 

വൈസ് പ്രസിഡന്റ് - എ.വിജയൻ , എ.ഗൗരി 

സെക്രട്ടറി - എം. രാമചന്ദ്രൻ

ജോയിന്റ് സെക്രട്ടറി : കെ.ചന്ദ്രൻ, പി.പി പുഷ്പജ 

ട്രഷറർ : എം. ലക്ഷ്മണൻ

Previous Post Next Post