ബൽറാമിന്റെ "അന്യലോകം" പുസ്തക പ്രകാശനം ആഗസ്ത് 22 ന്
നാറാത്ത് :- ബൽറാമിന്റെ "അന്യലോകം" പുസ്തക പ്രകാശനം ആഗസ്ത് 22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാറാത്ത് പ്രൈമറി ഹെൽത്ത് സെന്ററിന് സമീപം മിഥിലയിൽ വെച്ച് നടക്കും. വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ജയരാജ് പ്രകാശനം ചെയ്യും. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങും. ഡോ: അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും.