ട്രേഡ് യൂണിയൻ സംയുക്ത സമിതി ജില്ലാ കമ്മറ്റിയുടെ വാഹന പ്രചരണ ജാഥക്ക് കുറ്റ്യാട്ടൂരിൽ സ്വീകരണം നൽകി



ചട്ടുകപ്പാറ :- കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹനയങ്ങൾക്കും വർഗീയതക്കുമെതിരെ ആഗസ്ത് 9 ന് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടക്കുന്ന മഹാ ധർണ്ണയുടെ പ്രചരണാർത്ഥം ട്രേഡ് യൂണിയൻ സംയുക്ത സമിതി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ CITU നേതാക്കളായ എം.കെ മോഹനൻ, രജനി മോഹൻ, AlTUC സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ സി.പി മുരളി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആർ.വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.







Previous Post Next Post