അധ്യാപകർ നൽകിയ ഓണക്കോടി അണിഞ്ഞ് കടമ്പേരി എ.എൽ.പി സ്കൂൾ വിദ്യാർഥികൾ


കടമ്പേരി :- അധ്യാപകർ നൽകിയ ഓണക്കോടിയണിഞ്ഞ് കടമ്പേരി എ.എൽ. പി സ്കൂളിൽ മഞ്ഞപ്പടയിറങ്ങി.nഓണക്കോടി വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ വികസന സമിതി ചെയർമാൻ കെഷാജു അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ടി.കെ വി നാരായണൻ ,PTA പ്രസിഡണ്ട് എ.കെ സന്തോഷ് ,MPTAപ്രസിഡണ്ട്  രശ്മി U.C എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ  പി.രഞ്ജിത്ത് മാസ്റ്റർ സ്വാഗതവും എം.പി വേണു മാസ്റ്റർ നന്ദിയും പറഞ്ഞു.





Previous Post Next Post