ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ രാമായണ ക്വിസ് മത്സരം സംഘടിപ്പിച്ചു


കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ രാമായണം ക്വിസ് മത്സരം സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ക്വിസ് മത്സരം നയിക്കുകയും സമ്മാനദാനവും നിർവ്വഹിച്ചു.

LP വിഭാഗത്തിൽ നിത്യ ശ്രീ കെ, ഷിയോൺ കെ പി എന്നിവരും UP വിഭാഗത്തിൽ ശ്യാംദേവ് എം ഹരീഷ്, അദ്വിക മനോജ്,സിയോന ജനീഷ് എന്നിവരും HS വിഭാഗത്തിൽ വിനയ് കൃഷ്ണ പി.ടി,ആദിഷ് റാം എന്നിവരും Open to All വിഭാഗത്തിൽ ആദിഷ് മനോജ്,മഞ്ജുഷ ശ്രീജേഷ് എന്നിവരും വിജയികളായി.

Saഘം പ്രസിഡൻ്റ് സി.ഒ ഹരീഷ്, വിജ്ഞാന വീഥി കോ ഓർഡിനേറ്റർ സി.കെ സുരേഷ് ബാബു, സെക്രട്ടറി കെ. പി മഹീന്ദ്രൻ, ട്രഷറർ സുരേഷ് കുമാർ ,വൈസ് പ്രസിഡൻറ് വി.പി പവിത്രൻ, സി.ഒ മോഹനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.








Previous Post Next Post