ക്യാന്‍സര്‍ രോഗികള്‍ക്ക് ഗുണമേന്മയുള്ള പുനരധിവാസം സാധ്യമാക്കുക ; ധാരണാപത്രം ഒപ്പുവെച്ചു


ക്യാന്‍സര്‍ രോഗികള്‍ക്ക് ഗുണമേന്മയുള്ള പുനരധിവാസം സാധ്യമാക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ സംയുക്ത പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മലബാര്‍ ക്യാന്‍സര്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ച്) സെന്ററും ജെഡിടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയും തമ്മില്‍ ധാരണയായി. എം സി സിയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്‌മണ്യം, ജെ ഡി ടി ഇസ്ലാം കോളേജ് സെക്രട്ടറി ഡോ.ഇദ്രീസ് എന്നിവര്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.

ഓങ്കോളജി ഫിസിയോതെറാപ്പിയില്‍ പ്രാവീണ്യം വര്‍ധിപ്പിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ക്യാന്‍സര്‍ രോഗികളുടെ ചികിത്സയിലും അതിജീവനത്തിലും ഫിസിയോതെറാപ്പിക്ക് നിര്‍ണായകമായ പങ്കു വഹിക്കാനാകും. ഇത് രോഗശമനവും പുനരധിവാസവും ത്വരിതപെടുത്തുകയും കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. ഈ ലക്ഷ്യത്തോടുകൂടിയാണ് ഇരു സ്ഥാപനങ്ങളും ധാരണ പത്രം ഒപ്പു വച്ചത്. ചടങ്ങില്‍ ഡോ.സജീവന്‍, ഡോ.പ്രമോദ് ശങ്കര്‍, എ കെ രാജേഷ്, കെ കെ ഹമീദ്, അനിത, രൂപ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post