പട്ടുവം :- അപകടത്തിപ്പെട്ട് മറിഞ്ഞ മിനി ലോറി ഉയര്‍ത്താൻ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം ടി ഹൗസില്‍ മുസ്തഫ (38) ആണ് മരിച്ചത്.
ഇന്ന്പുലർച്ചെ മുതുകുട എല്‍.പി സ്‌കൂളിന് സമീപമായിരുന്നു സംഭവം. തളിപ്പറമ്പ് അഗ്നിരക്ഷാ സേനയാണ് ക്രെയിനിന് അകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്.