കണ്ണൂർ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ KUWAQ(കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ) സാഹിത്യ പുരസ്‌കാര ചടങ്ങ് പറശ്ശിനിക്കടവ് വെൽ വ്യൂ ഹോട്ടലിൽ വെച്ച് നടന്നു. മലയാള നാടകത്തിലെ പ്രസിദ്ധീകൃതമാകാത്ത മൗലിക നാടക രചനകളെ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ പ്രദീപ് മണ്ടൂരിന്റെ "കുത്തൂട് "എന്ന നാടകമാണ് പുരസ്‌കാരത്തിന് അർഹമായത്. കുവാഖ് വൈസ് പ്രസിഡണ്ട് അമിത് രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുവാഖ് സെക്രട്ടറി വിനോദ് വള്ളിക്കോൽ പുരസ്‌കാരം സമ്മാനിച്ചു . പുരസ്‌കാര വിധി നിർണയത്തിന്റ നാൾ വഴികളെ കുറിച്ച് അവാർഡ് നിർണ്ണയ കമ്മിറ്റി ഭാരവാഹി ഗോപാലകൃഷ്ണൻ വിശദീകരിച്ചു .
ചടങ്ങിൽ കണ്ണൂർ ജില്ലയിലെ പ്രമുഖ നാടക പ്രവർത്തകരായ യതീന്ദ്രൻ മാസ്റ്റർ, എ.അശോകൻ, മോഹനൻ മാസ്റ്റർ , കുവാഖ് കൾകച്ചറൽ സെക്രട്ടറി രതീഷ് മാത്രാടൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി . തുടർന്ന് മയ്യിൽ നാടക കൂട്ടം അവതരിപ്പിച്ച കുട്ടികളുടെ നാടകവും അരങ്ങേറി .