കുറ്റ്യാട്ടൂര്‍ ശ്രീ മഹാ ശിവക്ഷേത്രത്തില്‍ രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ ശ്രീ മഹാ ശിവക്ഷേത്രത്തില്‍ രാമായണ മാസാചരണ ഭാഗമായി പ്രശ്നോത്തരി, രാമയാണ പാരായണം എന്നിവ നടന്നു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലന്‍ മാസ്റ്റര്‍, പ്രശ്നോത്തരി നയിച്ച റിട്ട. എഇഒ പി.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി.

ക്ഷേത്ര സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സി.ആര്‍ ശ്രീലത ടീച്ചര്‍, ജോയിന്റ് സെക്രട്ടറി സജീവ് അരിയേരി, സിദ്ധാര്‍ഥ് നമ്പ്യാര്‍, വല്ലി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രസാദസദ്യയും നടന്നു.





Previous Post Next Post