കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിൽ ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അംഗൻവാടി കുട്ടികളുടെ കലാവിരുന്ന്, വയോജന കലോത്സവം എന്നിവ അരങ്ങേറും. തുടർന്ന് 10,11,12,13 വാർഡുകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.
ആഗസ്ത് 22 ന് ആരംഭിച്ച ഫെസ്റ്റിവൽ ആഗസ്ത് 28 ന് സമാപിക്കും. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. കുടുംബശ്രീയുടെ ഉത്പന്ന വിപണന സ്റ്റാളുകൾ, എക്സിബിഷനുകൾ, കലാപരിപാടികൾ എന്നിവ ഓണശ്രീയുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.