പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മയ്യിൽ :- പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അക്കാദമി പ്രസിഡണ്ട് ഉമർ ഹാജി ഇന്ത്യയുടെ ത്രിവർണ പതാക വാനിലേക്കുയർത്തിയതോടെ വാദീ ഇഹ്സാനിലെ ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു. തുടർന്ന് നടന്ന സംഗമത്തിൽ ബഹുസ്വരതയാണ് ഉറപ്പ് എന്ന ശീർഷകത്തിൽ അക്കാദമി പ്രിൻസിപ്പൽ സഈദ് സഖാഫി അൽ ഹികമി സംസാരിച്ചു. സമാധാനത്തിന്റെ സന്ദേശമായി പ്രതിജ്ഞ പുതുക്കുകയും ദേശീയ ഗാനമാലപിക്കുകയും മധുര പാനീയം വിതരണം ചെയ്യുകയും ചെയ്തു. സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറി ഹംസ സഖാഫി വിദേശത്തു നിന്നും സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.