ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക കോൺഗ്രസ്സ് മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക കോൺഗ്രസ്സ് മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ദേശീയ പതാക ഉയർത്തി. ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എൻ .വി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ കൊയിലേരിയൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പായസ വിതരണവും നടത്തി.

കെ.വി പ്രഭാകരൻ, പി.കെ രഘുനാഥൻ, പി.കെ പ്രഭാകരൻ മാസ്റ്റർ, ഇ .പി മുരളീധരൻ , എം.സി സന്തോഷ് കുമാർ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. എം.സി അഖിലേഷ് കുമാർ ,കെ . വാമനൻ ,പി. വേലായുധൻ, വി.വി.ജി തേഷ്, കെ.രാകേഷ് , കെ.പി. മധു സൂദനൻ ,എം.ശ്രീധര മാരാർ, ഇ. അശോകൻ ,ഉമേഷ്, റിജു തുടങ്ങിയവർ നേതൃത്വം നൽകി.






Previous Post Next Post